ഫ്‌ളോറിഡ: 195.2 ദശലക്ഷം കിലോമീറ്റര്‍ ദൂരം പറന്ന് സുനിത വില്യസും ബുച്ച് വില്‍മോറും സുരക്ഷിതമായി തിരിച്ചെത്തി. 286 ദിവസം ബഹിരാകാശത്ത്, ഗ്രഹത്തിന് ചുറ്റും 4577 ഭ്രമണപഥങ്ങള്‍ താണ്ടിയാണ് സുനിത വില്യസും ബുച്ച് വില്‍മോറും ഭൂമിയിലേയ്ക്ക് എത്തിയത്.
സുനിത വില്യംസും ബുച്ച് വില്‍മോറും ക്രൂ-10 ലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് മെക്സിക്കോ ഉള്‍ക്കടലില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. സ്പേസ് റിക്കവറി കപ്പല്‍ പേടകത്തിനരികിലേക്ക് എത്തി. പേടകത്തിനുള്ളിലെ നാല് യാത്രികരേയും കപ്പലിലേക്ക് മാറ്റി. പേടകത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങിയ യാത്രികരെ സ്‌ട്രെച്ചറിലാണ് മാറ്റിയത്. സുനിത വില്യംസുള്‍പ്പെടെ എല്ലാവരും അതീവ സന്തുഷ്ടരായാണ് കാണപ്പെട്ടത്.
അമ്പരപ്പിക്കുന്ന വേഗതയില്‍ അത് താഴേക്ക് കുതിച്ചപ്പോള്‍, കട്ടിയുള്ള അന്തരീക്ഷത്തില്‍ നിന്നുള്ള ഘര്‍ഷണം ബഹിരാകാശ പേടകത്തിന് പുറത്ത് ഒരു പ്ലാസ്മ മതില്‍ സൃഷ്ടിച്ചു. താപനില കുതിച്ചുയരുന്നതിനിടയില്‍ ആശയവിനിമയ തടസ്സം അവസാനിക്കുന്നതുവരെ നാല് ബഹിരാകാശയാത്രികര്‍ ശ്വാസമടക്കി കാത്തിരുന്നു.
നിക്ക് ഹേഗും അലക്‌സാണ്ടര്‍ ഗോര്‍ബുനോവും ബുച്ച് വില്‍മോറുമാണ് സുനിതയെ കൂടാതെ ഭൂമിയിലെത്തിയത്. പൈലറ്റിന്റേയും കമാന്‍ഡറിന്റേയും ഇരിപ്പിടങ്ങളില്‍ നിക്ക് ഹേഗും അലക്‌സാണ്ടര്‍ ഗോര്‍ബുനോവുമായിരുന്നു കാരണം സുനിതയും ബുച്ചും ഡ്രാഗണ്‍ പേടകത്തിലെ യാത്രക്കാര്‍ മാത്രമായിരുന്നു.
സഹ ബഹിരാകാശയാത്രികന്‍ ബുച്ച് വില്‍മോറിനൊപ്പം എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് പോയ ബഹിരാകാശയാത്രികയ്ക്ക്, അവര്‍ ബഹിരാകാശത്തേക്ക് പൈലറ്റ് ചെയ്ത സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന് ഒന്നിലധികം സാങ്കേതിക തകരാറുകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഒമ്പത് മാസത്തേക്ക് പൂജ്യം ഗുരുത്വാകര്‍ഷണത്തില്‍ തുടരേണ്ടി വന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്