സംവിധായകൻ സുകുമാറിനൊപ്പം കൈകോര്‍ക്കാന്‍ ഒരുങ്ങി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ് ഇരുവരും ഒന്നിക്കുന്ന സിനിമയെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ പുതുതായി വരുന്ന റിപ്പോര്‍ട്ടുകള്‍ അതില്‍ നിന്നും വ്യത്യസ്തമാണ്. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ വില്ലന്‍ വേഷമാണ് ചെയ്യുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഇതൊരു ഗ്രാമീണ രാഷ്ട്രീയ ആക്ഷന്‍ ഡ്രാമയായിരിക്കുമെന്നാണ് സൂചന. ചിത്രത്തില്‍ ജാതി വിവേചനത്തെ കുറിച്ചും സംസാരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാം ചരണിനൊപ്പം ആര്‍സി 17, പുഷ്പ ദ റാംപേജ് എന്നിവയാണ് സുകുമാറിന്റെ വരാനിരിക്കുന്ന സിനിമകള്‍. ഷാരൂഖ് ഖാന്‍ നിലവില്‍ സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗ് എന്ന ചിത്ത്രതിന്റെ ഷൂട്ടിംഗിനായി കാത്തിരിക്കുകയാണ്.
2025 മെയ് മാസത്തില്‍ കിംഗിന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും കേന്ദ്ര കഥാപാത്രമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്