മൂക്കുത്തി അമ്മൻ രണ്ടാം ഭാഗത്തിൽ നടൻ അരുണ്‍വിജയ് വില്ലനായെത്തും. നയൻതാര തന്നെയാണ് രണ്ടാം ഭാഗത്തിലും മൂക്കുത്തി അമ്മനായെത്തുക. ആര്‍ജെ ബാലാജിക്ക് പകരം സുന്ദര്‍ സിയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുക.
നേരത്തേ 'യെന്നൈ അറിന്താല്‍' എന്ന ചിത്രത്തിലെ അരുൺ വിജയിയുടെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം, അദ്ദേഹം നായക വേഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വർഷങ്ങൾക്കിപ്പുറം അരുൺ വിജയ്‌യെ ഒരു വമ്പൻ വില്ലൻ വേഷത്തില്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ധനുഷ് സംവിധാനം ചെയ്യുന്ന 'ഇഡ്ലി കടൈ' എന്ന ചിത്രത്തിൽ നിലവില്‍ അരുണ്‍ വിജയ് അഭിനയിക്കുന്നുണ്ട്.
'മൂക്കുത്തി അമ്മന്‍ 2' ന്റെ ഷൂട്ടിംഗ് മാര്‍ച്ച് 6 ന് ആരംഭിച്ചു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 2020-ൽ ആർ ജെ ബാലാജി, എൻ ജെ ശരവണൻ എന്നിവർ സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്.
ജീവിതം മുൻപോട്ട് പോകാൻ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നിൽ മൂക്കുത്തി അമ്മൻ എന്ന അയാളുടെ കുല ദൈവം പ്രത്യക്ഷപ്പെടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് മൂക്കുത്തി അമ്മൻ പറഞ്ഞത്. ഇതിന്റെ രണ്ടാം ഭാഗമായാണ് മൂക്കുത്തി അമ്മൻ 2 എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്