ലോകസിനിമകള്‍ക്കൊപ്പം നില്‍ക്കാൻ ഇന്ത്യൻ സിനിമയും വളർന്നിരിക്കുന്നു എന്നതിന്റെ തെളിവായിരുന്നു ബാഹുബലി എന്ന ചിത്രത്തിന്റെ റിലീസ്. ഇന്ത്യൻ സിനിമ ബാഹുബലിയ്ക്ക് മുമ്ബും ശേഷവും എന്ന തരത്തില്‍ വരെ ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ പത്താം വാർഷികത്തിനോട് അനുബന്ധിച്ച് ചിത്രം വീണ്ടും റീ റിലീസിന് ഒരുങ്ങുകയാണ് ചിത്രം.
2025 ജൂലൈ 10 ന് തിയേറ്ററുകളില്‍ എത്തും. ആരാധകരുടെ നിരന്തര ആവശ്യപ്രകാരമാണ് സിനിമ തിയേറ്ററുകളിലേക്ക് വീണ്ടും എത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. റിലീസ് സമയത്ത് ലോകമെമ്ബാടും ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു.
2015-ലാണ് ബാഹുബലി: ദി ബിഗിനിങ് തിയേറ്ററുകളിലെത്തുന്നത്. രണ്ടു വർഷത്തിനു ശേഷം 2017ലായിരുന്നു രണ്ടാം ഭാഗമായ ബാഹുബലി 2: ദി കണ്‍ക്ലൂഷൻ റിലീസായത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ആണ് ചിത്രം റിലീസു ചെയ്തത്. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആയിരുന്നു.
ബാഹുബലി : ദ ബിഗിനിങ് ബോക്സ്‌ഓഫീസില്‍ 650 കോടി രൂപ നേടിയിരുന്നു. 2017 ല്‍ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസില്‍ നിന്ന് നേടിയത്. പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി, റാണ, സത്യരാജ് തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ നാസ്സർ, രമ്യ കൃഷ്ണൻ, പ്രഭാകർ തുടങ്ങിയവരും അഭിനയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്