ന്യൂയോര്‍ക്ക്: ശനിയാഴ്ച 250 കുടിയേറ്റക്കാരെ നാടുകടത്തിയപ്പോള്‍ ട്രംപ് ഭരണകൂടം തന്റെ കോടതി ഉത്തരവ് അവഗണിച്ചോ എന്നതില്‍ തിങ്കളാഴ്ച വാദം കേള്‍ക്കണമെന്ന് ഫെഡറല്‍ ജഡ്ജി ജെയിംസ് ബോസ്ബര്‍ഗ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്, കേസില്‍ നിന്ന് ബോസ്ബര്‍ഗിനെ പൂര്‍ണ്ണമായും മാറ്റണമെന്ന് ഉന്നത കോടതിയോട് ആവശ്യപ്പെട്ട് ട്രംപ് നീതിന്യായ വകുപ്പ്. വൈറ്റ് ഹൗസ് ഫെഡറല്‍ ജുഡീഷ്യറിയെ ഏറ്റെടുക്കുന്നതുപോലെ എന്നാണ് ഇത് വിലയിരുത്തപ്പെട്ടത്.
1798 ലെ ഏലിയന്‍ എനിമീസ് ആക്ട് പ്രകാരം കുടിയേറ്റക്കാരെ നാടുകടത്തുന്നതില്‍ നിന്ന് ട്രംപിനെ ശനിയാഴ്ച രാത്രി ബോസ്ബര്‍ഗ് തടഞ്ഞിരുന്നു. വാക്കാലുള്ള ഉത്തരവ് പ്രകാരമായിരുന്നു അത്. എന്നാല്‍ ഭരണകൂടം തന്റെ ഉത്തരവ് അവഗണിച്ചിരിക്കാമെന്ന ആരോപണത്തില്‍ വൈകുന്നേരം 5 മണിക്ക് ഇക്കാര്യത്തില്‍ വാദം കേള്‍ക്കല്‍ ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ വെനിസ്വേലന്‍ ട്രെന്‍ ഡി അരാഗ്വ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 260 വ്യക്തികളെ നാടുകടത്തല്‍ നടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോകുകയുമായിരുന്നു.
വാദം കേള്‍ക്കാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ്, വളരെ അസാധാരണവും അനുചിതവുമായ നടപടിക്രമങ്ങളാണ് ജഡ്ജിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി ബോസ്ബര്‍ഗിനെ കേസില്‍ നിന്ന് നീക്കം ചെയ്യാന്‍ നീതിന്യായ വകുപ്പ് ഡി.സി അപ്പീല്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. വാദം കേള്‍ക്കല്‍, സര്‍ക്കാരിനെ സെന്‍സിറ്റീവ് ആയിട്ടുള്ള ദേശീയ സുരക്ഷയും പ്രവര്‍ത്തന സുരക്ഷാ ആശങ്കകളും വെളിപ്പെടുത്താന്‍ നിര്‍ബന്ധിതമാക്കുമെന്ന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
ഞായറാഴ്ച ട്രംപ് ഭരണകൂടം 260-ലധികം പേരെ നാടുകടത്തിയതായി അറിയിച്ചു. എന്നാല്‍ അവരെ വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ യുഎസില്‍ നിന്ന് പുറപ്പെട്ട് എല്‍ സാല്‍വഡോറില്‍ ഇറങ്ങത് ബോസ്ബര്‍ഗിന്റെ ഉത്തരവ് വരുന്നതിന് മുമ്പോ ശേഷമോ എന്ന് വ്യക്തമല്ല. ആദ്യം വാമൊഴിയായിട്ടായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ ഒരു രേഖാമൂലമുള്ള ഉത്തരവും വന്നിരുന്നു.
ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ കുടിയേറ്റക്കാരെ വിദേശ സര്‍ക്കാരുകള്‍ക്ക് കൈമാറിയിരുന്നെങ്കില്‍, ബോസ്ബര്‍ഗിന് അധികാരപരിധി നഷ്ടപ്പെടുമായിരുന്നുവെന്ന് ഭരണകൂടം നിര്‍ദ്ദേശിച്ചു.വാദം കേള്‍ക്കല്‍ റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന ബോസ്ബര്‍ഗ് നിരസിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്