വാഷിംഗ്ടണ്‍: ഉക്രെയ്നുമായുള്ള റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും ബുധനാഴ്ച സമ്മതിച്ചു. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് നിര്‍ണായകമായ തീരുമാനം കൈക്കൊണ്ടതത്.വളരെ അതിശയകരമായ ഫോണ്‍ കോള്‍ എന്നാണ് വൈറ്റ് ഹൗസ് ഇതിനെ വിശേഷിപ്പിച്ചത്.
ഫെബ്രുവരി 28 ന് ഓവല്‍ ഓഫീസില്‍ നടന്ന ചില അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ശേഷമുള്ള അവരുടെ ആദ്യ സംഭാഷണമാണിത്. യുഎസിന്റെ പിന്തുണയ്ക്ക് സെലെന്‍സ്‌കി ട്രംപിനോട് നന്ദി പറഞ്ഞു. വരും ദിവസങ്ങളില്‍ സൗദി അറേബ്യയില്‍ സാങ്കേതിക ടീമുകള്‍ കൂടിക്കാഴ്ച നടത്തുമെന്ന് ഇരു നേതാക്കളും സമ്മതിച്ചു.
അതേസമയം റഷ്യന്‍ ആക്രമണങ്ങളില്‍ നിന്ന് തന്റെ രാജ്യത്തെ സംരക്ഷിക്കുന്നതിന് കൂടുതല്‍ വ്യോമ പ്രതിരോധ പിന്തുണ സെലെന്‍സ്‌കി ട്രംപിനോട് ആവശ്യപ്പെട്ടു. യൂറോപ്പില്‍ ആവശ്യമായ സൈനിക ഉപകരണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.
ചൊവ്വാഴ്ച വ്ളാഡിമിര്‍ പുടിനുമായുള്ള ഫോണ്‍ കോളിനെപ്പറ്റി ട്രംപ് സെലെന്‍സ്‌കിയെ അറിയിച്ചു. ട്രംപ് ആവശ്യപ്പെട്ട 30 ദിവസത്തെ പൂര്‍ണ്ണ വെടിനിര്‍ത്തല്‍ ഉക്രെയ്ന്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞെങ്കിലും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ സമ്മതിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്