ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യന്‍ ടീമിന് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

MARCH 20, 2025, 3:17 AM

മുംബൈ: 2025 ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 58 കോടി രൂപയുടെ വന്‍ സമ്മാനത്തുക പ്രഖ്യാപിച്ചു. ഒരു മത്സരം പോലും തോല്‍ക്കാതെ, ന്യൂസിലന്‍ഡിനെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം കിരീടം നേടിയത്. ടീമിലെ കളിക്കാര്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും അജിത് അഗാര്‍ക്കര്‍ നയിക്കുന്ന പുരുഷ ടീം സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്കും സമ്മാനത്തുകയുടെ വിഹിതം ലഭിക്കും.  

ചാമ്പ്യന്‍സ് ട്രോഫി വിജയികള്‍ക്ക് ഐസിസി നല്‍കുന്ന സമ്മാനത്തുക 2.24 ദശലക്ഷം ഡോളര്‍ അഥവാ ഏകദേശം 19.30 കോടി രൂപയാണ്. ഇതിന്റെ ഏകദേശം മൂന്നിരട്ടിയോളം വരുന്ന തുകയാണ് ബിസിസിഐ ഇന്ത്യന്‍ ടീമിന് നല്‍കിയിരിക്കുന്നത്.

'ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ കഴിവുറ്റതും കൗശലപൂര്‍ണ്ണവുമായ നേതൃത്വത്തില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ ആധിപത്യം സ്ഥാപിച്ചു, ഫൈനലിലേക്കുള്ള വഴിയില്‍ നാല് മികച്ച വിജയങ്ങള്‍ നേടി. ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റിന്റെ മികച്ച വിജയത്തോടെയാണ് ടീം യാത്ര ആരംഭിച്ചത്, തുടര്‍ന്ന് പാകിസ്ഥാനെതിരെ ആറ് വിക്കറ്റിന്റെ മികച്ച വിജയം നേടി. ന്യൂസിലന്‍ഡിനെതിരെ 44 റണ്‍സിന്റെ വിജയം. സെമിഫൈനലില്‍ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി അവര്‍ തങ്ങളുടെ കുതിപ്പ് തുടര്‍ന്നു,' ബിസിസിഐയുടെ ഔദ്യോഗിക പത്രക്കുറിപ്പില്‍ പറഞ്ഞു.

vachakam
vachakam
vachakam

'തുടര്‍ച്ചയായി ഐസിസി കിരീടങ്ങള്‍ നേടുന്നത് സവിശേഷകരമാണ്, ആഗോളതലത്തില്‍ ടീം ഇന്ത്യയുടെ സമര്‍പ്പണത്തെയും മികവിനെയും ഈ അവാര്‍ഡ് അംഗീകരിക്കുന്നു. തിരശ്ശീലയ്ക്ക് പിന്നില്‍ എല്ലാവരും നടത്തുന്ന കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് ഈ ക്യാഷ് അവാര്‍ഡ്. ഐസിസി അണ്ടര്‍ 19 വനിതാ ലോകകപ്പ് വിജയത്തിന് ശേഷം 2025-ല്‍ ഞങ്ങള്‍ക്ക് ലഭിച്ച രണ്ടാമത്തെ ഐസിസി ട്രോഫി കൂടിയായിരുന്നു ഇത്, ഇത് നമ്മുടെ രാജ്യത്ത് നിലവിലുള്ള ശക്തമായ ക്രിക്കറ്റ് ആവാസവ്യവസ്ഥയെ എടുത്തുകാണിക്കുന്നു,' ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam