ന്യൂഡെല്‍ഹി: ഡല്‍ഹിയില്‍ ഒരു സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം കല്ലില്‍ കെട്ടി കനാലില്‍ തള്ളി. കാണാതായി അഞ്ച് ദിവസത്തിന് ശേഷം മാര്‍ച്ച് 17 ന് ചാവ്ല കനാലില്‍ നിന്നാണ് കോമള്‍ എന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീമാപുരിയിലെ സുന്ദര്‍ നാഗ്രി നിവാസിയായ കോമളിനെ അടുത്ത പരിചയക്കാരനായ ആസിഫ് കൊലപ്പെടുത്തിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
മാര്‍ച്ച് 12 ന് സീമാപുരി പ്രദേശത്ത് നിന്ന് ടാക്‌സി ഡ്രൈവറായ ആസിഫ് കോമളിനെ തന്റെ കാറില്‍ കൂട്ടിക്കൊണ്ടുപോയി. യാത്രയ്ക്കിടെ അവര്‍ക്കിടയില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ആസിഫ് കോമളിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം ഒരു കല്ലില്‍ കെട്ടിയ ശേഷം ചാവ്ല കനാലില്‍ ഉപേക്ഷിച്ചു.
കോമളിന്റെ മൃതദേഹം അഴുകിയതോടെ മാര്‍ച്ച് 17 ന് വെള്ളത്തിന് മുകളില്‍ പൊങ്ങി. ഇത് കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു, തുടര്‍ന്ന് ചാവ്ല പോലീസ് സ്റ്റേഷനില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു.
മാര്‍ച്ച് 12 ന് കോമളിനെ കാണാതായതിനെ തുടര്‍ന്ന് സീമാപുരി പോലീസ് സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കൊലപാതകത്തിന് ആസിഫിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാര്‍ പോലീസ് പിടിച്ചെടുത്തു. കൊലപാതകത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്