കട്ടപ്പന: ഇടുക്കിയില്‍ ലൈംഗിക ഉത്തേജക ഗുളികകൾ പൊടിച്ചു ചേർത്ത് മുറുക്കാൻ വിൽപ്പന. ബിഹാർ പാട്ന സ്വദേശി മുഹമ്മദ് താഹിറിനെ ഇടുക്കി കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കരിമണ്ണൂർ ബീവറേജസ് ഔട്ട്ലെറ്റിന് സമീപമുള്ള മുറുക്കാൻ കടയിൽ പൊലീസ് നടത്തിയ റെയ്ഡിൽ വൻതോതിൽ വയാഗ്ര ടാബ്ലറ്റുകളുടെയും മറ്റ് വിവിധ ഉത്തേജക ഗുളികളുടേയും, ഉറക്കഗുളികകളുടെയും ശേഖരമാണ് കണ്ടെത്തിയത്.
വിവിധ ഗുളികകൾ മുറുക്കാനിൽ ഇട്ടു നൽകിയിരുന്നതായി മുഹമ്മദ് താഹിർ പൊലീസിനോട് പറഞ്ഞു. ഇതിന് പുറമേ നിരോധിത ലഹരിവസ്തുക്കളായ ഹാൻസ്, കൂൾ എന്നിവയും ഇയാളുടെ കടയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.
ബിഹാറിലെ നിന്നും 40 വർഷം മുൻപ് കേരളത്തിലെത്തി വിവിധ ജോലികൾ ചെയ്യുന്നയാളാണ് 60 വയസുകാരനായ മുഹമ്മദ് താഹിർ. ഇപ്പോൾ ഇയാൾ കോട്ടയം പാലാ കരൂരിൽ താമസിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്