മുംബൈ: വ്യാഴാഴ്ച ഇൻസ്റ്റാഗ്രാമിൽ സംഗീതജ്ഞൻ അമാൽ മലിക് എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തനിക്ക് വിഷാദ രോഗമാണെന്ന് കണ്ടെത്തിയെന്നും താനും സഹോദരൻ സംഗീതജ്ഞൻ അർമാൻ മാലിക്കും തമ്മിലുള്ള അകലം വർദ്ധിക്കുന്നതിന് കാരണം തന്‍റെ കുടുംബം തന്നെയാണ് എന്നും കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും ഇപ്പോൾ താന്‍ വിച്ഛേദിക്കുകയാണെന്നും ആണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്.
"ഞാൻ സഹിച്ച വേദനയെക്കുറിച്ച് ഇനിയും മൗനം പാലിക്കാൻ കഴിയാത്ത ഒരു അവസ്ഥയിലെത്തിയിരിക്കുന്നു. വർഷങ്ങളായി സുരക്ഷിതമായ ഒരു ജീവിതത്തിന് വേണ്ടി രാപ്പകല്‍ അദ്ധ്വാനിച്ചിട്ടും ഞാന്‍ താഴ്ന്നവനാണെന്ന് എനിക്ക് സ്വയം തോന്നി. എന്‍റെ സ്വപ്നങ്ങള്‍ പോലും ഞാന്‍ റദ്ദാക്കി. കഴിഞ്ഞ ദശകത്തിൽ പുറത്തിറങ്ങിയ 126 മെലഡികളിൽ ഓരോന്നും സൃഷ്ടിക്കാൻ ഞാൻ എന്റെ രക്തവും വിയർപ്പും കണ്ണീരും ചെലവഴിച്ചു" ഈഡന് കുറിപ്പിൽ പറയുന്നു.
"എന്റെ മാതാപിതാക്കളുടെ പ്രവൃത്തികളാണ് സഹോദരങ്ങളായ ഞങ്ങൾ പരസ്പരം അകന്നുപോകാൻ കാരണമായത്. കഴിഞ്ഞ കുറേ വർഷങ്ങളായി അവർ എന്റെ എന്‍റെ നല്ലതിനെയും, എന്‍റെ ബന്ധങ്ങളെയും, കഴിവിനെയും എല്ലാം രണ്ടാംകിടയായണ് കണ്ടത്. പക്ഷേ എനിക്ക് കഴിയുമെന്ന് എനിക്കറിയാമെന്നും ഞാൻ കരുത്തനാണെന്നും ഞാനും വിശ്വസിക്കുന്നതിനാല്‍ ഞാൻ മുന്നോട്ട് പോയി" എന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
അതേസമയം ഈ പോസ്റ്റിനോട് പ്രതികരിച്ച അമാൽ മലികിന്‍റെ അമ്മ ജ്യോതി മാലിക് ഇത്തരം ഒരു പോസ്റ്റ് അമാന്‍റെ സ്വതന്ത്ര്യമാണെന്നും ഇത്തരം പോസ്റ്റില്‍ മാധ്യമങ്ങള്‍ കൂടുതലായി ഇടപെടരുതെന്നും പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്