പിജി ദീപക് വധക്കേസ്; വിചാരണ  കോടതി വെറുതെ വിട്ട 5 പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി 

MARCH 27, 2025, 1:14 AM

കൊച്ചി: ജനതാദൾ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന പിജി ദീപക് കൊല്ലപ്പെട്ട കേസിൽ വിചാരണ കോടതി വെറുതെ വിട്ട അഞ്ചു പ്രതികൾ കുറ്റക്കാരാണെന്നു ഹൈക്കോടതി. 

2015 മാർച്ച്‌ 24 -ാം തീയതി ആണ് ദീപക്ക് കൊല്ലപ്പെട്ടത്. ആകെ പത്ത് പ്രതികളെയാണ് വാചിരാണക്കോടതി നേരത്തെ വെറുതെവിട്ടത്. ഇതിനെതിരെ സർക്കാരും ദീപക്കിൻറെ കുടുംബവും നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.

ഒന്ന് മുതൽ അഞ്ചു വരെ പ്രതികളായ ഋഷികേശ്, നിജിൻ, പ്രശാന്ത്, രസന്ത്, ബ്രഷ്നേവ് എന്നിവരെയാണ് അപ്പീലിൽ ഹൈക്കടോതി കുറ്റക്കാരണെന്ന് കണ്ടെത്തിയത്. 

vachakam
vachakam
vachakam

ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു.  പ്രതികളെ അറസ്റ്റ് ചെയ്ത് ഏപ്രിൽ 8ന് ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam