തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വിതുര തോട്ടുമുക്ക് സ്വദേശി മുഹമ്മദ് നായിഫാണ് അപകടത്തിൽ മരിച്ചത്. വിതുര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മരണപ്പെട്ട മുഹമ്മദ് നായിഫ്.
അതേസമയം അപകടത്തിൽ നായിഫിന്റെ സുഹൃത്തിനും പരുക്കേറ്റു. പരിക്കേറ്റ നായിഫിന്റെ സുഹൃത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്