'കേരളത്തിലെ എംപിമാർ വഖഫ് ബില്ലിനെ പിന്തുണക്കണം'; ദീപിക മുഖപ്രസംഗം

APRIL 1, 2025, 12:41 AM

കോട്ടയം:  വഖഫ് ബില്ലിനെ കേരളത്തിലെ എംപിമാർ പിന്തുണയ്ക്കണമെന്ന് കത്തോലിക്കാ സഭയുടെ മുഖപത്രം ആയ ദീപിക. ബില്ലിനെ പിന്തുണയ്ച്ചില്ലെങ്കിൽ കേരളത്തിലെ എംപിമാരുടെ മതമൗലികവാദ നിലപാട് ചരിത്രമായിരിക്കുമെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു. വഖഫ് നിയമം ഇല്ലാതാക്കാൻ അല്ല, കയ്യേറ്റ അനുമതി നൽകുന്ന വകുപ്പുകൾ ഭേദഗതി ചെയ്യാനാണ് ആവശ്യപ്പെടുന്നത്. 

 ചില സമുദായങ്ങളുടെ വോട്ട് പരമ്പരാഗതമായി തങ്ങൾക്കുള്ളതാണെന്ന് കോൺഗ്രസും സിപിഎമ്മും കരുതുന്നുണ്ടാവും. ചിലരെ പരിഗണിച്ചില്ലെങ്കിൽ അവരുടെ വോട്ട് കൈവിട്ടു പോകും എന്ന പേടിയും ഉണ്ടാകുമെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. വഖഫ് ചെരുപ്പിനൊപ്പിച്ച മതേതരത്വ ജനാധിപത്യ മൂല്യങ്ങളെ വെട്ടിയൊതുക്കരുതെന്നും ദീപിക മുഖപത്രത്തിൽ പറയുന്നു. വഖഫ് നിയമത്തിന് ഇരകളായ നിരവധി പേർക്ക് നിയമപരിഹാരമാണ് ഉണ്ടാകേണ്ടത്. ഇതിന്റെ ന്യായം സിപിഎമ്മിനും കോൺഗ്രസിനും ഇതേവരെ മനസ്സിലായില്ലെങ്കിൽ ഒന്നും പറയാനില്ലെന്നും ദീപക വിമർശിക്കുന്നു.

 വ​ഖ​ഫ് നി​യ​മം ഇ​ല്ലാ​താ​ക്കാ​ന​ല്ല, കൈ​യേ​റ്റാ​നു​മ​തി ന​ൽ​കു​ന്ന​തും ഭ​ര​ണ​ഘ​ട​നാ​പ​രി​ഹാ​രം നി​ഷേ​ധി​ക്കു​ന്ന​തു​മാ​യ വ​കു​പ്പു​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നു മാ​ത്ര​മാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​ത്, മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ലെ ഒ​രാ​ൾ​ക്കും നീ​തി നി​ഷേ​ധി​ക്കു​ന്നി​ല്ല. വ​ഖ​ഫ് നി​യ​മ​ത്തി​ന്‍റെ ഇ​ര​ക​ളാ​യ ആ​യി​ര​ക്ക​ണ​ക്കി​നു ഹി​ന്ദു-​ക്രി​സ്ത്യ​ൻ-​മു​സ്‌​ലിം പൗ​ര​ന്മാ​ർ നേ​രി​ടു​ന്ന അ​നീ​തി​ക്ക് അ​റു​തി വ​രു​ത്തു​ക​യും ചെ​യ്യും.ഇ​പ്പ​റ​യു​ന്ന​തി​ന്‍റെ ന്യാ​യം കോ​ൺ​ഗ്ര​സി​നും സി​പി​എ​മ്മി​നും ഇ​നി​യും മ​ന​സി​ലാ​യി​ട്ടി​ല്ലെ​ങ്കി​ൽ ഒ​ന്നും പ​റ​യാ​നി​ല്ല. വ​ഖ​ഫ് പാ​ർ​ല​മെ​ന്‍റി​ലെ മ​തേ​ത​ര​ത്വ പ​രീ​ക്ഷ​യാ​ണ്. നി​ങ്ങ​ൾ പി​ന്തു​ണ​ച്ചി​ല്ലെ​ങ്കി​ലും ഭേ​ദ​ഗ​തി പാ​സാ​കു​മോ എ​ന്ന​തു വേ​റെ കാ​ര്യം.

vachakam
vachakam
vachakam

പ​ക്ഷേ, പി​ന്തു​ണ​ച്ചി​ല്ലെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ എം​പി​മാ​രു​ടെ മ​ത​മൗ​ലി​ക​വാ​ദ നി​ല​പാ​ട് ച​രി​ത്ര​മാ​യി​രി​ക്കും; മ​തേ​ത​ര ത​ല​മു​റ​ക​ളോ​ടു ക​ണ​ക്കു പ​റ​യേ​ണ്ട ച​രി​ത്രം.വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ സ​ർ​ക്കാ​ർ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പാ​ർ​ല​മെ​ന്‍റി​ൽ വ​ച്ചേ​ക്കാം. ‘ഇ​ന്ത്യ’ മു​ന്ന​ണി അ​തി​നെ എ​തി​ർ​ക്കു​ക​യാ​ണെ​ങ്കി​ലും മു​ന​ന്പ​ത്തെ നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളെ തെ​രു​വി​ലി​റ​ക്കാ​ൻ ഇ​ട​യാ​ക്കി​യ വ​ഖ​ഫ് നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​ൻ അ​നു​കൂ​ല​മാ​യി വോ​ട്ടു ചെ​യ്യ​ണ​മെ​ന്നു കോ​ൺ​ഗ്ര​സി​നോ​ടും സി​പി​എ​മ്മി​നോ​ടും ഒ​രി​ക്ക​ൽ​കൂ​ടി അ​ഭ്യ​ർ​ഥി​ക്കു​ന്നു.കേ​ര​ള​ത്തി​ലെ എം​പി​മാ​രോ​ട് ക​ഴി​ഞ്ഞ​ദി​വ​സം കെ​സി​ബി​സി (കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സം​ഘം) ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു.

“മു​ന​മ്പ​ത്തെ ജ​ന​ങ്ങ​ൾ നി​യ​മാ​നു​സൃ​ത​മാ​യി കൈ​വ​ശം വ​ച്ച് അ​നു​ഭ​വി​ച്ചു​വ​ന്ന ഭൂ​മി​ക്കു​മേ​ലു​ള്ള റ​വ​ന്യു അ​വ​കാ​ശ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം ഉ​ന്ന​യി​ക്ക​പ്പെ​ട്ട അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ സാ​ധൂ​ക​രി​ക്കു​ന്ന വ​കു​പ്പു​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യ​ണം.മു​ന​മ്പ​ത്തെ ജ​ന​ത്തി​ന് ഭൂ​മി വി​റ്റ ഫാ​റൂ​ഖ് കോ​ള​ജ് ത​ന്നെ, പ്ര​സ്തു​ത ഭൂ​മി ദാ​ന​മാ​യി ല​ഭി​ച്ച​താ​ണെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​തി​ർ​വാ​ദം ഉ​ന്ന​യി​ക്ക​ത്ത​ക്ക​വി​ധ​മു​ള്ള വ​കു​പ്പു​ക​ൾ വ​ഖ​ഫ് നി​യ​മ​ത്തി​ൽ ഉ​ള്ള​ത് ഭേ​ദ​ഗ​തി ചെ​യ്യാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ഹ​ക​രി​ക്ക​ണം” എ​ന്നാ​ണ് കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വാ ആ​വ​ശ്യ​പ്പെ​ട്ട​ത്. 1995ലെ ​വ​ഖ​ഫ് നി​യ​മ​ത്തി​ലെ 40-ാം അ​നു​ച്ഛേ​ദ​പ്ര​കാ​രം ഏ​തെ​ങ്കി​ലും സ്വ​ത്ത് ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് വ​ഖ​ഫ് ബോ​ർ​ഡ് ക​രു​തി​യാ​ൽ നി​ല​വി​ലു​ള്ള ഏ​തു ര​ജി​സ്ട്രേ​ഷ​ൻ ആ​ക്‌​ടി​നെ​യും മ​റി​ക​ട​ന്ന് അ​തു സ്വ​ന്ത​മാ​ക്കാമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam