മലപ്പുറം: മലപ്പുറത്ത് ജൂനിയർ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം. ക്രൂര മർദനത്തിൻറെ ദൃശ്യങ്ങൾ പുറത്ത് വന്നു.
വേങ്ങര ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് കഴിഞ്ഞ ദിവസം പ്ലസ് ടു വിദ്യാർത്ഥികളും പ്ലസ് വൺ വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയത്.
പ്ലസ് വൺ വിദ്യാർത്ഥികളെ വളഞ്ഞിട്ട് തല്ലുന്നതും മതിലിൽ ചേർത്തു നിർത്തി മുഖത്ത് കൈകൊണ്ടു കുത്തുന്നതടക്കമുള്ള മർദനത്തിൻറെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് സീനിയർ വിദ്യാർത്ഥികൾ ആഘോഷമാക്കുകയും ചെയ്തു.
സംഭവത്തിൽ പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്