ഡല്‍ഹി: മോഹന്‍ലാല്‍ ചിത്രം എമ്പുരാനും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെയും വീണ്ടും ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ രംഗത്ത്. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും ഭീകരവാദത്തെ വെള്ളപൂശുന്നുവെന്നുമാണ് ഓര്‍ഗനൈസറിൽ ആരോപിക്കുന്നത്.
'പൃഥ്വിരാജിന്റെ സിനിമകളില്‍ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ ഐക്യത്തെയും ജനാധിപത്യത്തെയും ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ഭിന്നതയുടെ വിത്തുകള്‍ പാകുന്നു. ഈ വിത്തുകള്‍ വേരുറപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും മോഹൻലാലിനെപ്പോലെ ഒരു മെഗാസ്റ്റാർ തിരക്കഥ പൂർണ്ണമായി വായിക്കാതെ സിനിമയിൽ അഭിനയിക്കുക എന്നത് അസംഭവ്യമാണ്. കഥയും തിരക്കഥയും പൂർണ്ണമായി അറിയാതെ സിനിമയിൽ നിർമ്മാതാവ് നിക്ഷേപിക്കാൻ സാധ്യതയില്ലെന്നും ഓര്‍ഗനൈസര്‍ പറയുന്നു.
അതേസമയം നേരത്തെയും ഓര്‍ഗനൈസര്‍ എമ്പുരാനെതിരെ രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്