ട്രെയിനിൽ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ പണം കവർന്ന കേസ്: ​ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ

MARCH 30, 2025, 2:03 AM

കൊച്ചി: ട്രെയിനിൽ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ പണം കവർന്ന കേസിൽ ​ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ. മരിച്ചയാളുടെ ബാ​ഗ് അടക്കമുള്ള വസ്തുക്കൾ ബന്ധുക്കൾക്ക് കൈമാറിയപ്പോഴാണ് കവർച്ച നടന്നെന്ന് മനസിലായത്. 

ആലുവ ​​ഗ്രേഡ് എസ്ഐ യു സലീമിനെയാണ് സസ്പെൻഡ് ചെയ്തത്. സിസിടിവി അടക്കമുള്ള ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് എസ്ഐ ആണ് ഇത് ചെയ്തത് എന്ന് സ്ഥിരീകരിച്ചത്. ഇതിന് മുൻപും ഇത്തരത്തിൽ സാമ്പത്തിക അച്ചടക്ക നടപടി ​ഗ്രേഡ് എസ്ഐ നേരിട്ടിട്ടുണ്ട്.

ചെന്നൈയിൽ നിന്ന് ട്രെയിൻ മാർ​ഗം ആലുവയിലേക്ക് വന്ന അസം സ്വദേശി ഈ മാസം 19നാണ്   ട്രെയിനിൽ നിന്ന് വീണ് മരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്ന സമയത്ത് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

vachakam
vachakam
vachakam

അതിനൊപ്പം ഇയാളുടെ കൈയ്യിൽ ഉണ്ടായിരുന്ന ബാ​ഗും മറ്റ് വസ്തുക്കളും സ്റ്റേഷനിലേക്ക് പൊലീസുദ്യോ​ഗസ്ഥർ കൊണ്ട് വന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ ബാ​ഗിൽ നിന്നും 8000 രൂപ കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ബാ​ഗ് ഏറ്റുവാങ്ങുന്നതിനായി ബന്ധുക്കൾ സ്റ്റേഷനിൽ എത്തുകയും ബന്ധുക്കൾ ബാ​ഗ് പരിശോധിച്ചപ്പോൾ ബാ​ഗിലാകെ കണ്ടത് 4000 രൂപയും ആയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വഷണം നടത്തിയപ്പോഴാണ് ഈ ബാ​ഗിൽ നിന്നും 4000 രൂപ തട്ടിയത് ഗ്രേഡ് ഉ​ദ്യോ​ഗസ്ഥൻ തന്നെയാണെന്ന് മനസിലായത്. പിന്നാലെ സസ്പെൻഡ് ചെയ്യുകയായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam