കൊച്ചി: ഐ.ബി ഉദ്യോഗസ്ഥ മേഘയുടെ മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. മേഘയുടെ ശമ്പളം സുഹൃത്തായ ഐ.ബി ഉദ്യോഗസ്ഥൻ സുകാന്തിൻറെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന് സ്ഥിരീകരിച്ചു.
മേഘയെ അവസാനം വിളിച്ചത് സുകാന്ത് എന്ന് ഉറപ്പിച്ചിട്ടുണ്ട്. എട്ട് മിനുട്ട് സംസാരിച്ചു. സുകാന്ത് സുരേഷ് ഒളിവിലാണ്. ഇയാളുടെ ഫോണും സ്വിച്ച് ഓഫാണ്.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയെ അങ്ങേയറ്റം സാമ്പത്തികമായി ചൂഷണം ചെയ്തിട്ടുണ്ട് എടപ്പാൾ സ്വദേശിയും ഐബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷ്.
മകളുടെ ശമ്പളം സമ്പാദ്യത്തിലേക്കു മാറ്റുകയാണെന്നാണ് കുടുംബം കരുതിയത്, എന്നാൽ സുകാന്ത് കടുത്ത സാമ്പത്തിക ചൂഷണം നടത്തുന്ന കാര്യം മേഘ വീട്ടിൽ അറിയിച്ചിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്