മലപ്പുറം: എംഡിഎംഎക്ക് പണം നൽകാത്തതിൽ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. താനൂരിലാണ് സംഭവം.
പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിനെതുടർന്ന് പിതാവിനെ മൺവെട്ടികൊണ്ട് ആക്രമിക്കുകയായിരുന്നു.തടയാൻ വന്ന മാതാവിനെയും ആക്രമിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് യുവാവിനെ പിടിച്ചു കെട്ടിയത്.
29 കാരനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. നാട്ടുകാർ കൈകാലുകൾ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്. എന്നാൽ ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് ഡീ അഡിക്ഷൻ സെൻഡറിലേക്ക് പോകുന്ന വഴി പറഞ്ഞു.
തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്നും അത് വീഡിയോ ആയി ചിത്രീകരിച്ച് പുറത്ത് വിടണമെന്നും യുവാവ് തന്നെയാണ് ആവശ്യപ്പെട്ടത്. കൊച്ചിയിൽ ജോലി ചെയ്യുന്ന സമയത്ത് സുഹൃത്ത് വഴിയാണ് മയക്കുമരുന്ന് ഉപയോഗം തുടങ്ങുന്നത്.
പിന്നീട് അതിന് അടിമയാകുകയായിരുന്നു. ലഹരിയിൽ നിന്ന് പുറത്ത് വരാൻ നിരവധി തവണ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും യുവാവ് പറയുന്നു.ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും പുതിയ തലമുറയിലെ കുട്ടികൾ ലഹരി ഉപയോഗിക്കരുതെന്നും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്