ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയായി ദുരന്തബാധിതർ ജീവിതത്തിലേക്ക് തിരിച്ചെത്തും വരെ കൂടെ ഉണ്ടാവുമെന്ന് പ്രിയങ്ക ​ഗാന്ധി

MARCH 27, 2025, 9:33 AM

കൽപ്പറ്റ: ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയായി ദുരന്തബാധിതർ ജീവിതത്തിലേക്ക് തിരിച്ചെത്തും വരെ കൂടെ ഉണ്ടാവുമെന്ന് ഉറപ്പുമായി പ്രിയങ്ക ​ഗാന്ധി എംപി രംഗത്ത്.  മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് ആശ്വാസമായി ഉയരുന്ന ടൗൺഷിപ്പ്‌ നിർമാണത്തിൻ്റെ തറകല്ലിടൽ ചടങ്ങിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

 'ചൂരൽമല മുണ്ടക്കൈ ദുരന്തത്തെ പറ്റി ആലോചിക്കുമ്പോൾ രണ്ട് കാര്യങ്ങളാണ് ഓ‍ർമ്മ വരുന്നത്. ആദ്യം താൻ ദുരന്ത ഭൂമിയിൽ എത്തിപ്പോഴുണ്ടായ ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ, രണ്ടാമത്തേത് ദുരന്തമുഖത്ത് ജാതിയോ മതമോ നോക്കാതെ പരസ്പരം താങ്ങായി നിന്ന ജനങ്ങളെ. ഒരു വശത്ത് ദുരന്തത്തിൻ്റെ ഭീകരതയാണെങ്കിൽ മറു വശത്ത് ഒരുമയോടെ അത് മറികടക്കുന്ന കാഴ്ചയാണ് കണ്ടിരുന്നത്' എന്നാണ് പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയത്.

'നിങ്ങൾ അനുഭവിച്ച വേദനയോളം വരില്ലെന്ന് അറിയാം. എന്നാലും ടൗൺഷിപ്പ് നിങ്ങളുടെ ജീവിതത്തെ തിരിച്ച് പിടിക്കാനും പ്രതീക്ഷ കൈവിടാതിരിക്കാനുമുള്ള ആദ്യ ചുവടാണ്. അത് സമയബന്ധിതമായി പൂ‍ർത്തിയാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതിൽ സന്തോഷമുണ്ട്. ഏറെ പരിശ്രമിച്ചിട്ടും കേന്ദ്രത്തിൽ നിന്ന് നമുക്ക് പണം ലഭിച്ചില്ല. രാജ്യവും സംസ്ഥാനവും നിങ്ങളുടെ വേദനയ്ക്കൊപ്പം ഉണ്ടാകും' എന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam