കട്ടപ്പന: ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കള്‍ കടിച്ച് വലിച്ച നിലയില്‍. ഏലതോട്ടത്തില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നായ്ക്കള്‍ കടിച്ച് വലിച്ച നിലയിലായിരുന്നു. രാജാക്കാട് പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളെ കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ചയാണ് കുഞ്ഞ് ജനിച്ചതെന്ന് ദമ്പതികള്‍ പറയുന്നു. കുഞ്ഞ് ജനിച്ചപ്പോള്‍ ജീവനില്ലായിരുന്നുവെന്നും തുടര്‍ന്ന് കുഴിച്ചിട്ടതാണെന്നുമാണ് ഇവര്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് രാജാക്കാട് പൊലീസ് പറഞ്ഞു.
പൂനം സോറന് എന്ന യുവതിയെയും ഇവരുടെ ഭര്‍ത്താവ് മോത്തിലാല്‍ മുര്‍മു എന്നയാളുമാണ് കസ്റ്റഡിയിലായത്. പൂനം സോറന്റെ മുന്‍ഭര്‍ത്താവ് ഏഴ് മാസം മുന്‍പ് മരിച്ചു പോയിരുന്നു. ഡിസംബറിലാണ് മോത്തിലാല്‍ മുര്‍മുവിനെ ഇവര്‍ വിവാഹം ചെയ്തതത്. അതിന് ശേഷമാണ് എസ്റ്റേറ്റില്‍ ജോലിയ്ക്ക് വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്