തിരുവനന്തപുരം: കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി തിരയിൽപ്പെട്ട് മുങ്ങിമരിച്ചു. തിരുവനന്തപുരം അടിമലത്തുറയിലാണ് ദാരുണ സംഭവം ഉണ്ടായത്. വെങ്ങാനൂർ സ്വദേശി ജീവനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
അതേസമയം ഒപ്പമുണ്ടായിരുന്ന പാറ്റൂർ സ്വദേശി പാർത്ഥസാരഥിക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ഇരുവരും കാഞ്ഞിരംകുളം സർക്കാർ കോളേജിലെ ഒന്നാംവർഷ പിജി വിദ്യാർത്ഥികളാണ്.
കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ശക്തമായ തിരയിൽപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പിന്നാലെ മത്സ്യത്തൊഴിലാളികൾ ജീവനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്