ഗ്രാമീൺ ബാങ്കിന്റെ എ‌ടി‌എം തകർത്ത് മോഷണ ശ്രമം; പ്രതിയെ കുടുക്കി സിസിടിവി 

MARCH 27, 2025, 2:45 AM

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ എ‌ടി‌എം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വളരെ വേഗം പ്രതി പിടിയിലായത്. പ്രദേശവാസിയായ പ്രവീൺ ആണ് പൊലീസിൻറെ പിടിയിലായത്. 

ഇന്നലെ രാത്രിയാണ് കലഞ്ഞൂർ ഹൈസ്കൂൾ ജംഗ്ഷന് സമീപമുള്ള കേരള ഗ്രാമിൺ ബാങ്കിൻ്റ എ‌ടി‌എമ്മിൽ മോഷണശ്രമം ഉണ്ടായത്. 

vachakam
vachakam
vachakam

എടിഎമ്മിന്റെ അടിഭാഗം തകർത്ത് പണം അപഹരിക്കാനാണ് പ്രതി ശ്രമിച്ചത്. എന്നാൽ സുരക്ഷ അലാറം അടിച്ചതോടെ ഇയാൾ കടന്ന് കളഞ്ഞു. സിസിടിവിയിൽ ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്.   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam