തിരുവനന്തപുരം: എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പുനപരീക്ഷ നടത്താനൊരുങ്ങി കേരള സര്‍വകലാശാല. പ്രോജക്ട് ഫിനാന്‍സ് വിഷയത്തില്‍ ഏപ്രില്‍ ഏഴിനാണ് പരീക്ഷ. അതേസമയം പ്രശ്‌നത്തില്‍ സര്‍വകലാശാലയുടെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍.
71 ഉത്തരക്കടലാസുകള്‍ കാണാനില്ലെന്ന് അധ്യാപകന്‍ ജനുവരിയില്‍ പരാതി നല്‍കിയെങ്കിലും മാര്‍ച്ച് 17 ന് മാത്രമാണ് സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തത്. സര്‍വകലാശാല ശനിയാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച പരാതി നല്‍കി. ആഭ്യന്തര അന്വേഷണമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ഉന്നതതല യോഗം ചേരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്