സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ. ബേബി എത്തിയേക്കുമെന്ന് സൂചനകൾ 

MARCH 31, 2025, 8:37 PM

ദില്ലി: സിപിഎമ്മിന്‍റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ. ബേബി എത്തിയേക്കുമെന്ന് സൂചനകൾ. സിപിഎം പാർട്ടി കോൺഗ്രസ് മധുരയിൽ തുടങ്ങാനിരിക്കെ ജനറൽ സെക്രട്ടറി ആരാകും എന്നതിന് ഏതാണ്ട് ഉത്തരമാകുകയാണ്.

പ്രായപരിധിയിൽ ഒന്നോ രണ്ടോ നേതാക്കൾക്ക് ഇളവ് നല്കുന്നത് ആലോചിക്കും എന്ന് പ്രകാശ് കാരാട്ട് തന്നെ സൂചന നല്കിയിരുന്നു. വൃന്ദ കാരാട്ടിന് ഇളവു നല്കിയാൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും പരിഗണിക്കും എന്ന അഭ്യൂഹവും ശക്തമായി.

എന്നാൽ പ്രായപരിധി കഴിഞ്ഞവരെ പരിഗണിക്കുന്നത് വലിയ തർക്കങ്ങളിലേക്ക് നയിച്ചേക്കാം എന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. പിണറായി വിജയന് മാത്രം ഇളവും നല്കിയാൽ തുടരുന്ന അംഗങ്ങളിൽ കേന്ദ്ര കമ്മിറ്റിയിലെ സീനിയോറിറ്റി എം.എ. ബേബിക്കാണ്. 

vachakam
vachakam
vachakam

 കേരളഘടകത്തിനും കേന്ദ്രത്തിൽ കൂടുതൽ നേതാക്കൾക്കും ബേബി സ്വീകാര്യനാണ്. ഈ സാഹചര്യത്തിലാണ് ബേബിയുടെ പേര് നിർദ്ദേശിക്കാനുള്ള ധാരണയിലേക്ക് ചർച്ചകൾ എത്തിയിരിക്കുന്നത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam