പാലക്കാട്: ഒറ്റപ്പാലത്ത് എസ്ഐക്കും കസ്റ്റഡിയിലായിരുന്ന യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്.
സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.
തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്‌നയില്‍ ഇരുസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നതറിഞ്ഞ് പോലീസ് ഇവിടേക്കെത്തിയിരുന്നു.
അക്ബറും മറുവിഭാഗവും തമ്മിലായിരുന്നു സംഘര്‍ഷം. ഇതില്‍ ചിലര്‍ക്ക് പരിക്കേറ്റിരുന്നു. ഇവിടെനിന്ന് പോലീസ് അക്ബറിനെ കസ്റ്റഡിയില്‍ എടുത്ത് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരു വിഭാഗം ആക്രമിച്ചത്. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല.
പരിക്കേറ്റ ഇരുവരെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്