വിദേശത്ത് തൊഴില്‍ നേടാന്‍ രണ്ട് ലക്ഷം വരെ വായ്പ; 'ശുഭയാത്ര'യുമായി നോര്‍ക്ക

MARCH 29, 2025, 9:26 PM

തിരുവനന്തപുരം: വിദേശ ജോലിയ്ക്ക് ധനസഹായ പദ്ധതിയുമായി നോര്‍ക്ക. നൈപുണ്യ പരിശീലനം, യാത്രയ്ക്കുള്ള പ്രാരംഭ ചെലവ് എന്നിവയ്ക്കായി പലിശ സബ്സിഡിയോടെ വായ്പ ലഭ്യമാക്കുന്ന ശുഭയാത്ര പദ്ധതിയാണ് നോര്‍ക്ക പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രവാസി നൈപുണ്യ വികസന സഹായം, വിദേശ തൊഴിലിനായുള്ള യാത്രാസഹായം എന്നി ഉപപദ്ധതികളും ഇതില്‍ ഉള്‍പ്പെടും. 36 മാസ തിരിച്ചടവില്‍ രണ്ട് ലക്ഷം രൂപവരെയാണ് വായ്പ. അംഗീകൃത റിക്രൂട്ടിങ് ഏജന്‍സി മുഖേന ലഭിക്കുന്ന തൊഴില്‍ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുക.

കൃത്യമായുള്ള തിരിച്ചടവിന് നാല് ശതമാനം പലിശ സബ്‌സിഡി 30 മാസത്തേക്ക് നല്‍കും. ആദ്യത്തെ ആറ് മാസത്തെ മുഴുവന്‍ പലിശയും നോര്‍ക്ക റൂട്ട്സ് വഹിക്കും. വിസ സ്റ്റാമ്പിങ്, എച്ച്ആര്‍ഡി/എംബസി അറ്റസ്റ്റേഷന്‍, ഇമിഗ്രേഷന്‍ ക്ലിയറന്‍സ്, എയര്‍ ടിക്കറ്റുകള്‍, വാക്‌സിനേഷന്‍ എന്നിവയ്ക്കുള്ള ചെലവുകള്‍ക്കായി വായ്പ പ്രയോജനപ്പെടുത്താം.

നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ നോര്‍ക്ക സിഇഒ അജിത് കോളശേരിയും മലപ്പുറത്തെ സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം ഡയറക്ടര്‍ കെ. വിജയകുമാറും കരാര്‍ കൈമാറി. സഹകരണ സംഘം ഡയറക്ടര്‍ ആര്‍. ശ്രീകൃഷ്ണപിള്ള, നോര്‍ക്ക റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി. ജോസഫ് എന്നിവര്‍ പങ്കെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam