അധ്യാപകർക്കെതിരായ പോക്സോ കേസ്;  കർശന നടപടിയെടുക്കുമെന്ന് മന്ത്രി ശിവൻകുട്ടി

MARCH 27, 2025, 1:51 AM

തിരുവനന്തപുരം: അധ്യാപകർക്കെതിരായ പോക്സോ കേസുകളിൽ കൃത്യമായ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കേസിൽ ആർക്കും യാതൊരു സംരക്ഷണവും നൽകില്ല. 

72 കേസുകളാണ് ഡിജിപിയുടെ മുന്നിൽ ഉള്ളത്. ഇതിൽ സർക്കാർ- എയ്ഡഡ് സ്കൂളിലെ അധ്യാപകർ ഉൾപ്പെടുന്നുണ്ട്നടപടി എടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

 72 ക്യാമ്പുകളിലാണ് എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം നടക്കുന്നത്. ഹയർ സെക്കൻഡറിയുടെ മൂല്യ നിർണയം നടക്കുന്നത് 89 ക്യാമ്പുകളിലാണ്.

vachakam
vachakam
vachakam

25000ത്തോളം അധ്യാപകർ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കും. അധ്യാപകരുടെ സ്ഥലംമാറ്റത്തിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. സ്കൂൾ തുറക്കുന്നതിന് മുൻപ് സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കും.

ചോദ്യപേപ്പറുകളിൽ അക്ഷരതെറ്റ് വരാൻ പാടില്ല. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ വിദ്യാഭ്യാസ ഡയറക്ടററെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam