ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടി നേതൃത്വത്തെ പുനസംഘടിപ്പിച്ച് ആം ആദ്മി പാര്‍ട്ടി (എഎപി) തലവന്‍ അരവിന്ദ് കെജ്രിവാള്‍. സൗരഭ് ഭരദ്വാജിനെ പാര്‍ട്ടിയുടെ ഡെല്‍ഹി യൂണിറ്റിന്റെ പുതിയ കണ്‍വീനറായി നിയമിച്ചു.
മനീഷ് സിസോദിയ, ഡെല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ്, അതിഷി, സൗരഭ് ഭരദ്വാജ്, ദുര്‍ഗേഷ് പഥക്, പങ്കജ് ഗുപ്ത, രാഘവ് ഛദ്ദ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുത്തു.
ആം ആദ്മി പാര്‍ട്ടിയുടെ മൂന്ന് നിര്‍ണായക സംസ്ഥാനങ്ങളായ പഞ്ചാബ്, ഗുജറാത്ത്, ഗോവ എന്നിവയുടെ ഉത്തരവാദിത്തങ്ങളും യോഗം അന്തിമമാക്കി. മുന്‍ ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പഞ്ചാബ് ഇന്‍ചാര്‍ജായി നിയമിച്ചു. മുന്‍ മന്ത്രി സത്യേന്ദര്‍ ജെയിന്‍ അദ്ദേഹത്തിന്റെ സഹ-ഇന്‍ചാര്‍ജായിരിക്കും.
ഗോപാല്‍ റായിയെ ഗുജറാത്ത് കണ്‍വീനറായി നിയമിച്ചു, ദുര്‍ഗേഷ് പഥക്കിനൊപ്പം അദ്ദേഹം എഎപിയുടെ ഗുജറാത്ത് യൂണിറ്റിന്റെ മേല്‍നോട്ടം വഹിക്കും. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ വിജയം ഉറപ്പാക്കല്‍, പ്രത്യേകിച്ച് 2022 ല്‍ ആം ആദ്മി പാര്‍ട്ടി സ്വാധീനം നേടാന്‍ പാടുപെട്ട പ്രദേശങ്ങളില്‍ പാര്‍ട്ടിയുടെ സംഘടനാ സാന്നിധ്യം വികസിപ്പിക്കല്‍ എന്നിവയാണ് ഇരുവരുടെയും ചുമതലകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്