കണ്ണൂർ: കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിലെ എഫ്ഐആർ വിവരങ്ങൾ പുറത്ത്.
രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തുടരാൻ സാധിക്കാത്ത വിരോധത്തിലാണ് കൊലപാതകം നടന്നതെന്നാണ് എഫ്ഐആർ. പ്രതി സന്തോഷിൻറെയും കൊല്ലപ്പെട്ട രാധാകൃഷ്ണൻറെയും കുടുംബവും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു.
സന്തോഷും രാധാകൃഷ്ണൻറെ ഭാര്യയും സഹപാഠികളായിരുന്നു. ഈ സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണൻ ഭാര്യയെ കഴിഞ്ഞ ദിവസം മർദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നും സന്തോഷ് പൊലീസിന് മൊഴി നൽകിയിരുന്നു.
രാധാകൃഷ്ണനു നേരെ വെടിയുതിർക്കും മുൻപ് ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ പങ്കുവച്ച് സന്തോഷ്
ഇന്നലെ രാവിലെ രാധാകൃഷ്ണനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ പ്രതി ഇയാളുടെ വീട്ടിലെത്തിയിരുന്നു. തൊട്ടുമുമ്പ് രാധാകൃഷ്ണനെ കൊലപ്പെടുത്തുമെന്ന തരത്തിലുള്ള ഒരു ഭീഷണി സന്ദേശം ഇയാൾ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ രാവിലെ കൊലപാതകം നടത്താൻ കഴിയാത്ത തിരിച്ചുപോയ സന്തോഷ് വീട്ടിലെത്തി തോക്കുമായി വൈകിട്ടോടെ മടങ്ങിയിരുന്നു. നിർമ്മാണം നടക്കുന്ന വീട്ടിൽ എത്തി രാധാകൃഷ്ണന് നേരെ വെടിയുതിർത്തു. നെഞ്ചിൽ വെടിയേറ്റ രാധാകൃഷ്ണൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
രാവിലെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും.ശേഷം ഉച്ചയോടെ കോടതിയിൽ ഹാജരാക്കും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്