ബെംഗളൂരു: സംസ്ഥാന സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലീം സമുദായത്തിന് സംവരണം നല്‍കുന്നതിനുള്ള വിവാദ ബില്‍ വെള്ളിയാഴ്ച കര്‍ണാടക നിയമസഭ പാസാക്കി. പൊതു കരാറുകളില്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ളവര്‍ക്ക് 4 ശതമാനം സംവരണം നല്‍കണമെന്ന് സിദ്ധരാമയ്യ സര്‍ക്കാരിന്റെ ബില്‍ നിര്‍ദ്ദേശിക്കുന്നു. പ്രതിപക്ഷത്തുള്ള ബിജെപിയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് നിയമം പാസാക്കിയത്. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും നിയമപരമായി നേരിടുമെന്നും ബിജെപി പറഞ്ഞു.
മന്ത്രി രാജണ്ണ ആരോപിച്ച ഹണി ട്രാപ്പ് വിവാദത്തെച്ചൊല്ലി നിയമസഭയിലെ ബഹളത്തിനിടെയാണ് ബില്‍ പാസാക്കിയത്.
ബിജെപി നേതാക്കള്‍ സഭയുടെ നടുത്തളത്തില്‍ ഇരച്ചുകയറി ഭരണകക്ഷിയായ സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. അവര്‍ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്തേക്ക് കയറി പ്രതിഷേധം ശക്തമാക്കി. തുടര്‍ന്ന് ബിജെപി നേതാക്കള്‍ മുസ്ലീം സംവരണ ബില്‍ വലിച്ചുകീറി സ്പീക്കര്‍ക്ക് നേരെ എറിഞ്ഞു.
''ഹണി ട്രാപ്പ് അഴിമതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുപകരം, മുഖ്യമന്ത്രി നാല് ശതമാനം മുസ്ലീം ബില്‍ അവതരിപ്പിക്കുന്ന തിരക്കിലായിരുന്നു, അതിനാല്‍ ഞങ്ങള്‍ പ്രതിഷേധിച്ചു. ഭരണപക്ഷ എംഎല്‍എമാരും പേപ്പറുകള്‍ കീറി ഞങ്ങളുടെ നേരെ എറിഞ്ഞു; ഞങ്ങള്‍ ആരെയും ഉപദ്രവിച്ചില്ല.'' ബിജെപി എംഎല്‍എ ഭരത് ഷെട്ടി പറഞ്ഞു,
ന്യൂനപക്ഷങ്ങള്‍ക്ക് സാമൂഹിക നീതിയും സാമ്പത്തിക അവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായി ഭരണകക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംവരണത്തെ ന്യായീകരിച്ചപ്പോള്‍, സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയത്തിന് ഉദാഹരണമാണ് ബില്ലെന്ന് ബിജെപി ആരോപിച്ചു.
ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ച്, മുസ്ലീം കരാറുകാര്‍ക്ക് സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ നാല് ശതമാനം സംവരണം ലഭിക്കും. ഇത് പൊതു കരാറുകളില്‍ കൂടുതല്‍ ഫലപ്രദമായി മത്സരിക്കാന്‍ അവരെ പ്രാപ്തരാക്കുമെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്