എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു

MARCH 21, 2025, 8:06 AM

ലക്‌നൗ: വിമാനത്തിനുള്ളില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ലാന്‍ഡ് ചെയ്ത് യാത്രക്കാരെ ഇറക്കിക്കൊണ്ടിരിക്കേ ലക്‌നൗ ചൗധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ന്യൂഡല്‍ഹിയില്‍ നിന്നും വന്ന എയര്‍ ഇന്ത്യയുടെ AI2845 നമ്പര്‍ വിമാനത്തിലെ യാത്രക്കാരനാണ് മരിച്ചത്. സീറ്റ് ബെല്‍റ്റിട്ട നിലയിലായിരുന്നു മൃതദേഹം.

ഭക്ഷണം വെച്ചിരുന്ന ട്രേയും വെള്ളവും മറ്റും നീക്കം ചെയ്യാനായി ഫ്‌ളൈറ്റ് അറ്റെന്‍ഡന്റ് സമീപിച്ചപ്പോള്‍ യാത്രക്കാരന്‍ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. സമീപത്തുണ്ടായിരുന്ന യാത്രക്കാരനായ ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് മരണം സംഭവിച്ചുവെന്ന് മനസിലാക്കിയത്. മരിച്ചത് ബിഹാര്‍ ഗോപാല്‍ഗഞ്ച് സ്വദേശിയായ ആഷിഫ് ദോലാ അന്‍സാരി (52) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സീറ്റ് ബെല്‍റ്റ് നീക്കം ചെയ്യുകയോ ഭക്ഷണം തൊട്ടുനോക്കുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍വെച്ചു തന്നെ മരണം സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്. എയര്‍പോര്‍ട്ട് മെഡിക്കല്‍ ടീം യാത്രക്കാരന് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെവെച്ചാണ് മരണം സ്ഥിരീകരിച്ചത്.

സംഭത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. യാത്രക്കാരന്റെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ ചൗധരി ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവള വക്താവ് ദുഖം രേഖപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam