ഡൽഹി: ദേശീയ പാതകളിലെ ടോൾ പിരിവ് സംവിധാനത്തിന് പകരം വാർഷിക പാസ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ പദ്ധതിയിടുന്നതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുന്നതുമാണ് ലക്ഷ്യം.
ഗരോണ്ട, ചൊര്യസി, നെമിലി, യുഇആർ-II, ദ്വാരക എക്സ്പ്രസ് വേ എന്നിവിടങ്ങളിൽ പൈലറ്റ് പദ്ധതിയുടെ ഭാഗമായി തടസ്സമില്ലാത്ത ടോൾ പിരിവ് നേടിയതായി ഗഡ്കരി പറഞ്ഞു. ഉപഗ്രഹ അധിഷ്ഠിത ടോൾ സംവിധാനവും അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടോൾ പിരിവിലെ സുതാര്യതയെക്കുറിച്ച് ലോക്സഭാ അംഗങ്ങളായ ദിനേശ്ഭായ് മക്വാനയും ധരംബീർ സിങ്ങും ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
2008 ലെ നാഷണൽ ഹൈവേസ്-ഫീസ് ആക്ട് പ്രകാരമാണ് ടോൾ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നതെന്ന് ഗഡ്കരി പറഞ്ഞു. ഓരോ ടോൾ പ്ലാസയിലും ഫീസ് നിരക്കുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ടോൾ നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സുതാര്യത ഉറപ്പാക്കുന്നതിനായി ഓരോ സാമ്പത്തിക വർഷത്തേയും ഉപയോക്തൃ ഫീസ് നിരക്കുകളിലെ മാറ്റങ്ങൾ പത്രങ്ങളിൽ പരസ്യപ്പെടുത്താറുണ്ടെന്ന് ഗഡ്കരി പറഞ്ഞു. ഏകദേശം 20,000 കിലോമീറ്റർ ദൈർഘ്യമുള്ള 325 ദേശീയപാത പദ്ധതികളിൽ അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എടിഎംഎസ്) സ്ഥാപിച്ചിട്ടുണ്ടെന്ന് ഗഡ്കരി പറഞ്ഞു. നാലോ അതിലധികമോ പാതകളുള്ള ദേശീയ പാതകളിൽ ക്രമേണ എടിഎംഎസുകള് സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്