ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ സുപ്രീം കോടതിയുടെ തുടര്‍നടപടി ഇന്ന് തീരുമാനിക്കും. ജഡ്ജിക്കെതിരെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഇന്നലെ തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരുന്നത്.
അഗ്‌നിരക്ഷാസേന പണം കണ്ടെത്തിയിട്ടില്ലെന്ന് സേന ഡല്‍ഹി മേധാവി പറഞ്ഞതായി വാര്‍ത്ത ഏജന്‍സി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ദുരൂഹത വര്‍ധിച്ചു. ഡല്‍ഹി പൊലീസാണ് ഇനി വ്യക്തത വരുത്തേണ്ടത്. അന്തിമതീരുമാനം എടുക്കേണ്ടത് സുപ്രീം കോടതി കൊളീജിയമാണ്.
വീട്ടില്‍ നിന്നും വന്‍തുക കണ്ടെത്തിയതോടെ ജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇക്കഴിഞ്ഞ 14 ന് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപിടിത്തമാണ് നോട്ട്‌ശേഖരം കണ്ടെത്തുന്നതിലേക്ക് നയിച്ചത്.തീഅണച്ചശേഷം നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ നോട്ട്‌കെട്ട് കണ്ടെത്തിയ അഗ്‌നിശമന സേന പൊലീസില്‍ വിവരമറിയിച്ചു. വിഷയം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ മുന്നില്‍ എത്തിയതോടെ അടിയന്തിരമായി കൊളീജിയം ചേര്‍ന്ന് നടപടി തുടങ്ങുകയും ആയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്