ഡല്‍ഹി: കൂടിക്കാഴ്ചയ്ക്ക് കേരള ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സമയം തേടിയത് അറിഞ്ഞില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും എന്നും അടുത്തയാഴ്ച മന്ത്രിയെ കാണുമെന്നും നദ്ദ പ്രതികരിച്ചു.
അതേസമയം ആശ വര്‍ക്കര്‍മാരുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിയുടെ സമയം തേടി മന്ത്രി വീണാ ജോര്‍ജ് കത്തയച്ചിരുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായിരുന്നു കത്ത് നല്‍കിയത്. ക്യൂബന്‍ ഉപപ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയില്‍ എത്തിയ വീണാ ജോര്‍ജ് ജെ പി നദ്ദയെ കാണാന്‍ ശ്രമം നടത്തിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്