കൊല്‍ക്ക: ശനിയാഴ്ചയാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഐപിഎല്‍ പൂരത്തിന് കൊടിയേറുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉദ്ഘാടന മത്സരത്തില്‍ രഹാനെ നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ നൈറ്റ് റൈഡേഴ്‌സ് രജത് പാട്ടിദാര്‍ നയിക്കുന്ന ആര്‍.സി.ബിയെ നേരിടും. എന്നാല്‍ ശനിയാഴ്ച കാലാവസ്ഥ പ്രതികൂലമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
ഉദ്ഘാടനമടക്കം വലിയൊരു ഷോ തന്നെ നടത്തുന്നുമുണ്ട്. മത്സരം പൂര്‍ണമായി ഉപേക്ഷിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓറഞ്ച് അലര്‍ട്ടാണ് ശനിയാഴ്ച നല്‍കിയിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. ഞായറാഴ്ച യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്‍ക്കത്തയില്‍ ശനിയാഴ്ച 74 ശതമാനമാണ് മഴ പ്രവചിക്കപ്പെടുന്നത്. ഇത് 97 ശതമാനത്തിലേക്ക് മാറാനും സാദ്ധ്യതയുണ്ട്. വൈകിട്ട് 90 ശതമാനമാണ് സാദ്ധ്യത പ്രവചിക്കപ്പെടുന്നത്. അതേസമയം ഈഡന്‍ ഗാര്‍ഡന്‍സിലെ ഒരു മത്സരവും മാറ്റിവച്ചിരുന്നു. ലക്‌നൗവിനെതിരെയുള്ള കൊല്‍ക്കത്തയുടെ ഏപ്രില്‍ ആറിലെ മത്സരമാണ് മാറ്റിവച്ചത്. രാം നവമിയോട് അനുബന്ധിച്ചാണ് മത്സരം മാറ്റിവച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്