ജമ്മു: ജമ്മു കശ്മീരില്‍ തനിക്ക് അനുവദിച്ച ഭൂമി തിരികെ നല്‍കി പ്രശസ്ത ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ.
കത്വയിലെ ഭാഗ്താലി-II ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ബിവറേജസ് കാൻ നിർമ്മാണ യൂണിറ്റിനായി അനുവദിച്ച 25.75 ഏക്കർ ഭൂമിയാണ് മുത്തയ്യ വിട്ടുകൊടുത്തിരിക്കുന്നത്.
വ്യവസായ വാണിജ്യമന്ത്രി സുരീന്ദർ ചൗധരി നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, മുത്തയ്യ സ്ഥലം വിട്ടുനല്‍കിയതിന്‍റെ കാരണം മന്ത്രി വ്യക്തമാക്കിയില്ല.
ഇവിടെ ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദം ഉയർന്നിരുന്നു. സി.പി.എം എം.എല്‍.എ മുഹമ്മദ് യൂസഫ് തരിഗാമി ഇവിടെ ഭൂമി അനുവദിച്ചതിന്‍റെ നിയമപരമായ സാധുത ചോദ്യം ചെയ്തിരുന്നു.
മുത്തയ്യ മുരളീധരന്‍റെ ഉടമസ്ഥതയിലുള്ളതാണ് സിലോണ്‍ ബവ്റിജസ് കമ്ബനി. കർണാടകയില്‍ കമ്ബനിക്ക് ബോട്ട്‌ലിങ് പ്ലാന്‍റുണ്ട്. ഇത് ജമ്മുവിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു മുത്തയ്യ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്