തിരുവനന്തപുരം: പൊതുപരീക്ഷാ ചോദ്യപേപ്പറുകളില്‍ വീണ്ടും അക്ഷരത്തെറ്റ്. പ്ലസ് വണ്‍ ബയോളജി, കെമിസ്ട്രി പരീക്ഷകളിലെ ചോദ്യങ്ങളിലാണ് അക്ഷരത്തെറ്റ്. ബയോളജി പരീക്ഷയില്‍ മാത്രം 14 തെറ്റുകളാണുള്ളത്. ചോദ്യ നിര്‍മാണത്തിലും പ്രൂഫ് റീഡിങ്ങിലും ഗുരുതര വീഴ്ചയാണെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടി.
ദ്വിബീജപത്ര സസ്യം എന്നതിന് പകരം ദി ബീജ പത്രസസ്യം എന്നാണ് അച്ചടിച്ചിരിക്കുന്നു. അവായൂ ശ്വസനം എന്നതിന് പകരം അച്ചടിച്ചിരിക്കുന്നത് ആ വായൂ ശ്വസനം എന്നും. വ്യത്യാസത്തിന് പകരം വൈത്യാസം, സൈക്കിളില്‍ എന്നതിന് പകരം സൈക്ലിളില്‍ എന്നും ചോദ്യത്തില്‍ വിപലീകരിച്ചെഴുതുക, ബാഹ്യസവിഷേത, അറു ക്ലാസുകള്‍ എന്നിങ്ങനെയും തെറ്റുകള്‍ ആവര്‍ത്തിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്