ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പു വരെ കെ.സുരേന്ദ്രൻ തുടരാൻ സാധ്യത 

MARCH 21, 2025, 9:11 PM

തിരുവനന്തപുരം:  സ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പു വരെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത്  കെ.സുരേന്ദ്രൻ തന്നെ തുടരാൻ സാധ്യത. കെ.സുരേന്ദ്രൻ തുടരുമെന്ന സൂചനയാണ് ദേശീയ നേതൃത്വം കേരളത്തിലെ പ്രധാന നേതാക്കൾക്കു കൈമാറിയത്.  

 24നു ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ പ്രസിഡന്റിനെ പ്രഖ്യാപിക്കും. ഇതിനു ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി നാളെ കേരളത്തിലെത്തും.

പ്രസിഡന്റ് ആരെന്ന തീരുമാനം ദേശീയ നേതൃത്വം എടുത്തുകഴിഞ്ഞു. ഇതനുസരിച്ച് നാളെത്തന്നെ പ്രസിഡന്റാകുന്നയാളിൽ നിന്നു നാമനിർദേശപത്രിക വാങ്ങും.

vachakam
vachakam
vachakam

കേരളത്തിനു പുറമേ 2026ൽ നിയമസഭാതിരഞ്ഞെടുപ്പു നടക്കുന്ന തമിഴ്നാട് , ബംഗാൾ സംസ്ഥാനങ്ങളിലും പ്രസിഡന്റ് പദത്തിൽ മാറ്റമില്ലെന്ന പൊതുധാരണയാണ് ദേശീയ നേതൃത്വത്തിൽ ഉണ്ടായതെന്നാണ് വിവരം. 

എന്നാൽ ശോഭ സുരേന്ദ്രൻ, എം.ടി.രമേശ് പക്ഷം പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്നതെല്ലാം ഊഹാപോഹം മാത്രമാണെന്നും ദേശീയ നേതൃത്വം നാളെ മാത്രമേ തീരുമാനമറിയിക്കൂ എന്നുമാണ് സുരേന്ദ്രൻ വിരുദ്ധ പക്ഷത്തിന്റെ വാദം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam