തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ഇബി ജീവനക്കാരൻ ജീവനൊടുക്കിയത് ജോലി സമ്മർദ്ദം കാരണമെന്ന് വ്യക്തമാക്കി ബന്ധുക്കൾ രംഗത്ത്. നെടുമങ്ങാട് കൊച്ചാട്ടുകാൽ സ്വദേശി മുഹമ്മദ് ഷെമീം (50) ആണ് മരിച്ചത്.
ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഷെമീമിന്റെ ജോലിഭാരം കൂട്ടിയിരുന്നെന്നാണ് പിതാവ് സലാഹുദീൻ പറയുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും ഷെമീമിന് സമാധാനം ഉണ്ടായിരുന്നില്ലെന്നും വകുപ്പിന്റെ അനാസ്ഥ കാരണമാണ് മകൻ ജീവനൊടുക്കിയതെന്നും പിതാവ് വ്യക്തമാക്കുന്നു.
ഉന്നത ഉദ്യോഗസ്ഥൻ വിളിച്ച യോഗത്തിൽ പങ്കെടുത്ത് വീട്ടിലെത്തിയാണ് ആത്മഹത്യ ചെയ്തത്. ഒന്നരമാസം മുമ്പാണ് പ്രൊമോഷനായി ഷെമീം പോത്തൻകോട് എത്തിയത്. കെഎസ്ഇബി ഓഫീസിലെ എ ഇ ആയിരുന്നു ഷെമീം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്