ഇടുക്കി: വാഗമണിൽ പാരാഗ്ലെെഡിംഗ് നടത്തി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. 3500 അടി ഉയരത്തിൽ പറന്നുവെന്ന് മന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. മന്ത്രി പാരാഗ്ലെെഡിംഗ് ചെയ്യുന്നതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
വിദഗ്ധ പരിശീലകനൊപ്പമായിരുന്നു ആകാശപ്പറക്കൽ. വാഗമണിലെ പാരാഗ്ലെെഡിംഗ് പ്രചാരണത്തിന് കൂടിയാണ് മന്ത്രി തന്നെ യാത്രികനായത്. അതേസമയം സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷൻ സൊസൈറ്റിയും ചേർന്ന് നടത്തുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് മത്സരം ബുധനാഴ്ച വാഗമൺ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ചിരുന്നു. 23 വരെയാണ് മത്സരം.
ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ 11 വിദേശരാജ്യങ്ങളിൽ നിന്ന് 49 മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട് 15 വിദേശ താരങ്ങളും മത്സരിക്കുന്നുണ്ട്. 3000 അടി ഉയരത്തിൽ 10 കിലോമീറ്റർ ദൂരത്തിലുള്ള ഈ സ്ഥലം ലാൻഡിംഗിനും അനുയോജ്യമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്