ബെംഗളൂരു: ആര്‍എസ്എസും ബിജെപിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് അരുണ്‍ കുമാര്‍ പറഞ്ഞു. പരസ്പര വിശ്വാസത്തിലൂന്നിയാണ് ഇരു സംഘടനകളും പ്രവര്‍ത്തിക്കുന്നതെന്നും ആര്‍എസ്എസ് സഹ സര്‍കാര്യവാഹകായ അരുണ്‍ കുമാര്‍ വ്യക്തമാക്കി.
ബിജെപിയും ആര്‍എസ്എസും തമ്മില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലം മുതല്‍ അത്ര മെച്ചപ്പെട്ട ബന്ധമല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപി സ്വന്തം നിലയില്‍ 300 സീറ്റുകള്‍ നേടാന്‍ കഴിവുള്ള സംഘടനയാണെന്ന് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി പ്രസിഡന്റ് ജെപി നദ്ദ നടത്തിയ പ്രസ്താവന ആര്‍എസ്എസിന് രസിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടാനായിരുന്നില്ല.
'ഞങ്ങള്‍ (ബിജെപിയും ആര്‍എസ്എസും) തമ്മില്‍ വ്യത്യാസങ്ങളില്ല. സമൂഹവും രാഷ്ട്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു, പരസ്പര വിശ്വാസത്തെ അടിസ്ഥാനമാക്കി ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും,' കുമാര്‍ ബെംഗളൂരുവില്‍ പറഞ്ഞു.
'സംഘത്തിന് കീഴില്‍ 32 ലധികം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ സംഘടനയും സ്വതന്ത്രമാണ്, അതിന്റേതായ തീരുമാനമെടുക്കല്‍ പ്രക്രിയയുണ്ട്. ഓരോ സംഘടനയ്ക്കും പ്രാദേശിക, ജില്ലാ, മണ്ഡല്‍ തലങ്ങളില്‍ സ്വന്തം അംഗത്വവും തിരഞ്ഞെടുപ്പുകളും ഘടനകളും ഉണ്ട്, അവ സ്വന്തം പ്രക്രിയകള്‍ പിന്തുടരുന്നു.' അരുണ്‍ കുമാര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്