കൊല്ലം: ആയൂരിൽ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ആയൂർ ഇളമാട് വടക്കെവിള രഞ്ജിത്ത് ഭവനിൽ രഞ്ജിത്താണ് മരിച്ചത്. മാതാവിന് ഗുളിക നൽകിയതിനു ശേഷം രഞ്ജിത്ത് ഷാൾ മുറുക്കി കൊലപെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സാമ്പത്തിക ബാധ്യതയെ തുടർന്നാണ് രഞ്ജിത്ത് അമ്മയെയും കൊലപ്പെടുത്തി സ്വയം മരിക്കാൻ തീരുമാനിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. അമ്മ മരിച്ചെന്ന് കരുതിയാണ് രഞ്ജിത്ത് ആത്മഹത്യ ചെയ്തത്. എന്നാൽ ജീവനുണ്ടായിരുന്ന സുജാതയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്