വാഷിംഗ്ടണ്‍: ഉക്രെയ്‌നിലെ വൈദ്യുത ഉല്‍പ്പാദന ആണവ നിലയങ്ങള്‍ക്കു മേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കണ്ണ്. ഞായറാഴ്ച സൗദി അറേബ്യയില്‍ റഷ്യന്‍ പ്രതിനിധി സംഘവുമായുള്ള യുഎസ് കൂടിക്കാഴ്ചയില്‍ ഇത് സംബന്ധിച്ച അവകാശവാദം മുന്നോട്ടു വെച്ചേക്കും. ഉക്രെയ്‌നിലെ ധാതു സമ്പത്തില്‍ ട്രംപിന് പഴയ താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനേക്കാള്‍ വലിയ സാധ്യതയായി ആണവോര്‍ജ നിലയങ്ങളെ അദ്ദേഹം കണ്ടുതുടങ്ങിയിട്ടുണ്ട്.
യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപോരിഷിയ ആണവ നിലയം ഉള്‍പ്പെടുന്ന ഉക്രെയ്‌നിന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ട്രംപുമായി നടത്തിയ ചര്‍ച്ചയില്‍ സമ്മതിച്ചിരുന്നു.
'പ്ലാന്റുകളുടെ അമേരിക്കന്‍ ഉടമസ്ഥത ആ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഏറ്റവും മികച്ച സംരക്ഷണവും ഉക്രെയ്ന്‍ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള പിന്തുണയുമായിരിക്കും,' ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായുള്ള ട്രംപിന്റെ ബുധനാഴ്ച ഫോണ്‍ കോളിന് ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്സും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സപോരിഷിയ ആണവ നിലയത്തില്‍ താല്‍പ്പര്യം വ്യക്തമാക്കിയ പുടിന്‍, ട്രംപിന്റെ പുതിയ അഭിലാഷങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.
'പുടിന്‍ മിക്കവാറും ഈ ആശയത്തെ അനുകൂലിക്കുന്നില്ല, അത്തരമൊരു കരാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കും,' മുന്‍ ഡിഐഎ ഇന്റലിജന്‍സ് ഓഫീസറും 'പുടിന്‍സ് പ്ലേബുക്ക്' എന്ന കൃതിയുടെ രചയിതാവുമായ റെബേക്ക കോഫ്ലര്‍ പറഞ്ഞു. യുഎസുമായി അത്തരമൊരു കരാറില്‍ സെലെന്‍സ്‌കിയും ഒപ്പുവെക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം അനുമാനിക്കുന്നു.
നിലവില്‍ റഷ്യന്‍ നിയന്ത്രണത്തിലുള്ള സപോരിഷിയ ആണവ നിലയത്തിന്റെ നിയന്ത്രണം യുഎസിന് വിട്ടുകൊടുക്കാന്‍ സെലെന്‍സ്‌കി സമ്മതിക്കാന്‍ സാധ്യതയുണ്ട്. റഷ്യക്കാര്‍ സപോരിഷിയയുടെ നിയന്ത്രണം സ്വമേധയാ ഉപേക്ഷിക്കില്ല. ആരെങ്കിലും ബലപ്രയോഗത്തിലൂടെ അത് പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍, അവര്‍ അവസാനം വരെ പോരാടുമെന്നും കോഹ്ലര്‍ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്