ന്യൂഡല്‍ഹി: പ്രശസ്ത ഹിന്ദി സാഹിത്യകാരൻ വിനോദ് കുമാർ ശുക്ലക്ക് ജ്ഞാനപീഠ പുരസ്കാരം. 59ാമത് ജ്ഞാനപീഠ പുരസ്കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്.
ഛത്തീസ്ഗഢില്‍ ഇതാദ്യമായാണ് ഒരു എഴുത്തുകാരന് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്നത്. 11 ലക്ഷം രൂപയും സരസ്വതി ദേവിയുടെ വെങ്കല പ്രതിമയും ഉള്‍പ്പെടുന്നതാണ് ജ്ഞാനപീഠ പുരസ്കാരം.
88കാരനായ വിനോദ് കുമാർ ശുക്ല ചെറുകഥ, കവിത, ലേഖനം എന്നിവയുടെ രചനയിലൂടെയാണ് പ്രശസ്തനായത്. ജ്ഞാനപീഠം പുരസ്കാരം ലഭിക്കുന്ന 12ാമത്തെ ഹിന്ദി സാഹിത്യകാരനാണ് വിനോദ് കുമാർ ശുക്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്