‘കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണം, സുരേഷ് ഗോപി വന്നപ്പോൾ ‘മണിമുറ്റത്താവണി പന്തല്‍’ പാടി’; ആശാ വർക്കർമാർക്കെതിരെ മന്ത്രി ആർ ബിന്ദു

MARCH 22, 2025, 4:57 AM

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാ വർക്കർമാർക്കെതിരെ മന്ത്രി ആർ ബിന്ദു. കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണമെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി വന്നപ്പോൾ ‘മണി മുറ്റത്താവണി പന്തൽ’ പാട്ട് പാടി, അവർക്ക് കേന്ദ്ര സർക്കാരിനോട് പറയാൻ ഒന്നും ഇല്ല. ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിച്ച സർക്കാരാണ് ഇടത് പക്ഷ സർക്കാർ. ആശമാരുടെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി പ്രതികരിച്ചു. 

ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെയാണെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം. ആത്മാർത്ഥത അവസാനം വരെ ഉണ്ടാകും. ആശാവർക്കർമാരുടെ സമരത്തിൽ കരകയറ്റം ഉണ്ടാകട്ടെ. 

vachakam
vachakam
vachakam

പറയാനുള്ളത് ജെപി നദ്ദ പാർലമെൻറിൽ പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞത് തന്നെയാണ് പറയാനുള്ളത്. ആശാവർക്കർമാരുടെ സമരം പരിഹരിക്കല്ലല്ല, അവരുടെ ജീവിതം നേരെയാവുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam