തിരുവനന്തപുരം: ആശ സമര വേദിയില്‍ മാർച്ച് 24 ന് കൂട്ട ഉപവാസം നടത്തുമെന്ന് കേരള ആശ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ.
41 ദിവസം പിന്നിടുന്ന ആശ വർക്കർമാരുടെ രാപകല്‍ സമരവേദിയില്‍ നിരഹാര സമരം ആരംഭിച്ചിട്ട് മൂന്ന് ദിവസമായി. കെ.എച്ച്.ഡബ്ല്യു.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ ബിന്ദു അശവർക്കർമാരായ എം. ശോഭാ, കെ.പി. തങ്കമണി എന്നിവരാണ് ഇപ്പോള്‍ നിരാഹാരം തുടരുന്നത്. നിരാഹാര സമരത്തിൻറെ അഞ്ചാം ദിവസമാണ് കൂട്ട ഉപവാസം പ്രഖ്യാപിച്ചിരിക്കുന്നത്.
എത്തിച്ചേരാൻ കഴിയുന്ന പരമാവധി ആശാവർക്കർമാർ അനിശ്ചിതകാല നിരാഹാര സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് തിങ്കളാഴ്ച സമരപ്പന്തലില്‍ ഉപവസിക്കും.
എത്തിച്ചേരാൻ കഴിയാത്തവർ പ്രാദേശിക തലത്തില്‍ പ്രത്യേക കേന്ദ്രങ്ങളിലോ ജോലിചെയ്യുന്ന സെൻററുകളിലോ ഉപവാസ സമരം നടത്തും. നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയ വിവിധ സംഘടനകളും 24ന് സമരവേദിയില്‍ എത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്