തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലിക്കിടെ മരിച്ചാല്‍ കുടുംബത്തിന് ധനസഹായമായി രണ്ടുലക്ഷം രൂപ

MARCH 21, 2025, 10:47 PM

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലിക്കിടെ മരിച്ചാല്‍ കുടുംബത്തിന് ധനസഹായമായി രണ്ടുലക്ഷം രൂപ അഞ്ചു ദിവസത്തിനകം ലഭിക്കും.

2022 ജൂണ്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ സഹായം അനുവദിക്കാനായി തദ്ദേശവകുപ്പ് സര്‍ക്കുലര്‍ ഇറക്കി.

നിലവില്‍ ആം ആദ്മി ബീമാ യോജന പ്രകാരമുള്ള 75,000 രൂപയായിരുന്നു സംസ്ഥാനത്ത് നല്‍കിയിരുന്ന ധനസഹായം.

vachakam
vachakam
vachakam

ഇത് കേന്ദ്ര സര്‍ക്കാര്‍ രണ്ടുവര്‍ഷം മുമ്ബ് രണ്ടു ലക്ഷം രൂപയാക്കി ഉയര്‍ത്തിയെങ്കിലും സംസ്ഥാനത്ത് നടപ്പാക്കിയിരുന്നില്ല.

പുതിയ നിര്‍ദ്ദേശപ്രകാരം ജോലിക്കിടയിലുള്ള അപകടമരണം, കുഴഞ്ഞുവീണുള്ള മരണം (ഹൃദയാഘാതം ഉള്‍പ്പെടെ),സ്ഥിരമായ അംഗവൈകല്യം എന്നിവ സംഭവിച്ചാല്‍ രണ്ടുലക്ഷം രൂപ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അഞ്ചുദിവസത്തിനുള്ളില്‍ ലഭ്യമാക്കണം.

തുടര്‍ന്ന് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന ഫണ്ടില്‍ നിന്ന് പഞ്ചായത്തിന് പണം തിരികെ നല്‍കുകയും ചെയ്യും.

vachakam
vachakam
vachakam

തൊഴിലാളിയോടൊപ്പം എത്തുന്ന കുട്ടിക്ക് ജോലിസ്ഥലത്തു വച്ച്‌ അപകടമരണമോ,സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചാല്‍ ഒരുലക്ഷം രൂപയും സഹായമായി നല്‍കുകയും വേണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam