‘സവർക്കർ എങ്ങനെയാണ് രാജ്യ ശത്രു ആകുന്നത്? ’  കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്‌ഐ ബാനറിൽ ഗവർണർ

MARCH 22, 2025, 3:03 AM

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്‌ഐ ബാനറില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ചാൻസലറെയാണ് വേണ്ടത് സവർക്കറെയല്ല( We Need Chancellor Not Savarkar) എന്ന ബാനറിനെതിരെയായിരുന്നു ​ഗവർണറുടെ പ്രതികരണം. 

സവര്‍ക്കര്‍ എങ്ങനെയാണ് രാജ്യത്തിന്‍റെ ശത്രു ആകുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. സവര്‍ക്കര്‍ എന്താണ് ചെയ്തതെന്നും ശരിയായി പഠിച്ചാല്‍ കാര്യങ്ങള്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.  

 'സര്‍വകലാശാലയിലേക്ക് കയറിയപ്പോള്‍ പോസ്റ്റര്‍ കണ്ടു. എന്ത് ചിന്തയാണിത്? സവര്‍ക്കര്‍ എങ്ങനെയാണ് രാജ്യ ശത്രു ആകുന്നത് ? മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് സവര്‍ക്കര്‍ എല്ലാ കാലത്തും പ്രവര്‍ത്തിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്ത ആളാണ് സവര്‍ക്കര്‍. വീടിനെയോ, വീട്ടുകാരെയോ കുറിച്ചല്ല സമൂഹത്തെ കുറിച്ചാണ് സവര്‍ക്കര്‍ എല്ലാ കാലത്തും ചിന്തിച്ചത്', ആര്‍ലേക്കര്‍ പറഞ്ഞു.

vachakam
vachakam
vachakam

 ഇങ്ങനെയുള്ള ബാനറുകള്‍ എങ്ങനെ ക്യാമ്പസിൽ എത്തുന്നുവെന്നത് ശ്രദ്ധിക്കണം എന്ന് വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ചാന്‍സലര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിയിരിക്കുന്നുവെന്നും എന്തു വേണമെങ്കിലും ചോദിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇന്ന് ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്നും വിദ്യാഭ്യാസത്തിലൂടെ മാത്രമേ രാജ്യത്തിനു നേട്ടം ഉണ്ടാക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ ദാതാക്കളെ സൃഷ്ടിക്കാന്‍ നമുക്ക് കഴിയണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam