ആലപ്പുഴയിൽ വേനൽ മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ തെങ്ങ് വീണ് ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് ഹയാത്ത് മസ്ജിദിനു സമീപം വൃന്ദ ഭവനിൽ മല്ലിക(53) ആണ് മരിച്ചത്. ശക്തമായ കാറ്റിൽ അടുത്ത പുരയിടത്തിൽ നിന്ന തെങ്ങ് കടപുഴകി മല്ലികയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടൻ എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ശക്തമായ കാറ്റിൽ ഇടുക്കി പന്നിയാർകുട്ടിയിൽ വ്യാപക നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്. കൊള്ളിമല സെൻറ് മേരീസ് യു.പി സ്കൂളിന്റെ 400 ഓളം ഓടുകൾ കാറ്റിൽ പറന്നു പോയി. ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്തായിരുന്നു കാറ്റടിച്ചത്. അദ്ധ്യാപകർ കുട്ടികളെ തൊട്ടടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റിയതിനാൽ ആളപായമുണ്ടായില്ല.
പാലക്കാട് മുതുതല പുത്തൻകവലയിൽ ശക്തമായ കാറ്റിൽ വൈദ്യുത പോസ്റ്റ് കടപുഴകി വീണു. വൈകീട്ട് നാല് മണിയോടെയാണ് ശക്തമായ മഴ ആരംഭിച്ചത്. തുടർന്നുണ്ടായ കാറ്റിലാണ് വൈദ്യുത പോസ്റ്റ് കടപുഴകി വീണത്. മലപ്പുറം മേൽമുറി മുട്ടിപ്പടി ജി എം എൽ പി സ്കൂളിന് മുകളിലേക്ക് തെങ്ങ് കട പുഴകി വീണു. ഇന്ന് സ്കൂൾ അവധി ആയതിനാൽ വലിയ അപകടം ഒഴിവായി. പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. മരം വീണതിനെ തുടർന്ന് സമീപത്തെ ഇലക്ട്രിക് പോസ്റ്റും പൊട്ടി വീണു.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ശക്തമായ കാറ്റിൽ പള്ളിയുടെ മേൽക്കൂര പറന്നുപോയി. കൊറ്റാമത്തിന് സമീപം ചാവല്ലൂർ പൊറ്റ ദേവസഹായം പള്ളിയുടെ മേൽക്കൂരയാണ് കാറ്റത്ത് പറന്നു പോയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്