തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിലെയും ഗാന്ധി ജയന്തി ദിനത്തിലെയും അവധികൾ ഒഴിവാക്കാനുള്ള ആലോചനയിൽ പൊതുവിദ്യാഭ്യാസ വകുപ്പ്. ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഈ ദിനങ്ങളിൽ അവധി നൽകുന്നതിന് പകരം അദ്ധ്യയനദിനമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം ഒരു അദ്ധ്യയന വർഷം 220 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന സമിതിയാണ് ഇക്കാര്യം പരിഗണിക്കുന്നത്. എന്നാൽ ദിനാചരണം അവധിയാക്കാതെ കുട്ടികൾക്ക് അറിവുപകർന്ന് നൽകാനുള്ള സന്ദർഭമാക്കണമെന്ന് നേരത്തേ ഖാദർ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നു. ഈ ദിവസങ്ങളിൽ ക്ളാസ് മുറികളിലെ പഠനത്തിന് പകരം കുട്ടികളെ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനാണ് ലക്ഷ്യമിടുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്